dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അഞ്ച് വയസ്സുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത; രഹസ്യമായി ദൃശ്യം പകർത്തി അയൽവാസി പൊലീസിലേൽപ്പിച്ചു, പിന്നാലെ കേസ്

കാസര്‍കോട്: കാസര്‍കോട് അഞ്ച് വയസ്സുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത. അച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് കുട്ടിയുടെ മൊഴി. മര്‍ദ്ദന ദൃശ്യങ്ങള്‍ രഹസ്യമായി ക്യാമറയില്‍ പകര്‍ത്തിയ അയല്‍വാസി ഇത് പൊലീസിന് കൈമാറി. തുടര്‍ന്ന് രണ്ടാനച്ഛന്‍ ഷൗക്കത്തലിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെയാണ് പൊലീസിന് പരാതി ലഭിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി ഷൗക്കത്തലി കുഞ്ഞിനെ മര്‍ദ്ദിക്കുന്നുണ്ടെന്നാണ് വിവരം. മൂന്ന് വര്‍ഷം മുന്‍പാണ് അഞ്ചുവയസ്സുകാരന്റെ അമ്മ വിവാഹമോചിതയാകുന്നത്. അതിന് ശേഷമായിരുന്നു രണ്ടാം വിവാഹം. അഞ്ചുവയസ്സുകാരന് മറ്റു രണ്ട് സഹോദരങ്ങളും ഉണ്ട്.കുട്ടിയുടെ കരച്ചില്‍ക്കേട്ടാണ് അയല്‍വാസി വീട്ടിലേക്ക് ശ്രദ്ധിച്ചത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാല് മാസം മുമ്പ് വരെ കുഞ്ഞുങ്ങള്‍ അച്ഛനൊപ്പമായിരുന്നു. പിന്നീട് കോടതിവിധി പ്രകാരം കുട്ടികളെ അമ്മയ്‌ക്കൊപ്പം വിടുകയായിരുന്നു.കുട്ടിയുടെ പിതാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാല്‍ മര്‍ദ്ദനവിവരങ്ങള്‍ അറിയില്ലെന്നും കുട്ടിയുടെ അമ്മയുടെ കൂടി അറിവോടെയാകാം മര്‍ദ്ദനം അതിനാലാകാം പരാതി നല്‍കാതിരുന്നതെന്നും പിതാവ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button