dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അടിമാലി ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി ടൗണിൽ ജനകീയ ക്ലീനിങ് സംഘടിപ്പിച്ചു.

അടിമാലി :അടിമാലി ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി ടൗണിൽ ജനകീയ ക്ലീനിങ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം അധ്യക്ഷത വഹിച്ച ജനകീയ ക്ലീനിംഗ് പ്രസിഡന്റ് സൗമ്യ അനിൽ ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേന അംഗങ്ങൾ, ആശാവർക്കർമാർ, ദേവിയാർ ആരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, കാർമൽഗിരി കോളേജ് സ്റ്റുഡന്റസ്, എം ബി കോളേജ് സ്റ്റുഡന്റസ് , എസ്എൻഡിപി ബിഎഡ് കോളേജ് സ്റ്റുഡന്റസ്, മോർണിംഗ് സ്റ്റാർ നഴ്സിംഗ് കോളേജ് സ്റ്റുഡന്റസ്, കുടുംബശ്രീ അംഗങ്ങൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ വ്യക്തിത്വങ്ങൾ, മർച്ചന്റ് അംഗങ്ങൾ, തൊഴിലാളികൾ, ശുചിത്വമിഷൻ, ഹരിത മിഷൻ തുടങ്ങിയവർ ജനകീയ ക്ലീനിങ്ങിൽ പങ്കെടുത്തു. തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. തുടർന്നുള്ള ദിവസങ്ങളിലും വിവിധ മാലിന്യ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമെന്നും തോടുകളിലേക്ക് മറ്റും മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി ആർ നന്ദകുമാർ റിപ്പോർട്ട് അവതരിപ്പിച്ച പരിപാടിയിൽ ശുചിത്വമിഷൻ കോഡിനേറ്റർ ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സീഡി ഷാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി എസ് സിദ്ദീഖ്, കെ കെ രാജു, വി റ്റി സന്തോഷ്, എം എസ് ചന്ദ്രൻ, ഷേർളി മാത്യു കുടുംബശ്രീ ചെയർപേഴ്സൺ ജിഷ സന്തോഷ്, അസിസ്റ്റന്റ് സെക്രട്ടറി അജയകുമാർ, തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button