dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അഡലെയ്ഡ് കീഴടക്കാന്‍ വിരാട് കോഹ്‌ലി; ചരിത്രനേട്ടത്തില്‍ ധോണിയെ മറികടക്കാന്‍ വേണ്ടത് 19 റണ്‍സ്

ഓസ്‌ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ചരിത്രനേട്ടത്തിൽ ഒന്നാമതെത്താനുള്ള ഒരു സുവർണാവസരമാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്ഓസ്‌ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ. ഒക്ടോബർ 23 വ്യാഴാഴ്ച അഡലെയ്ഡ് ഓവലിലാണ് മത്സരം അരങ്ങേറുക. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്‍റെ പരാജയം ഏറ്റുവാങ്ങിയ ശുഭ്മൻ ഗില്ലും സംഘവും രണ്ടാം മത്സരത്തിൽ വിജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും കളത്തിലിറങ്ങുക. രണ്ടാം മത്സരം വിജയിച്ചാൽ ഓസ്ട്രേലിയയ്ക്ക് പരമ്പര വിജയം ഉറപ്പാൻ സാധിക്കും.ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ ചരിത്രനേട്ടത്തിൽ ഒന്നാമതെത്താനുള്ള ഒരു സുവർണാവസരമാണ് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ 19 റൺസെടുത്താൽ അഡലെയ്ഡ് ഓവലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോർഡ് കോഹ്‌ലിക്ക് സ്വന്തം പേരിലെഴുതിച്ചേർക്കാം.നിലവിൽ ഓവലിൽ‌ ടോപ് സ്കോററായ രണ്ടാമത്തെ ഇന്ത്യൻ താരമാണ് വിരാട് കോഹ്‌ലി. നാളെ നടക്കുന്ന മത്സരത്തിൽ‌ 19 റൺസ് നേടിയാൽ ഇന്ത്യയുടെ മുൻ‌ നായകൻ‌ എംഎസ് ധോണിയെ മറികടന്ന് റെക്കോർഡിൽ‌ ഒന്നാമതെത്താൻ കോഹ്‌ലിക്ക് സാധിക്കും. ഓവൽ സ്റ്റേഡിയത്തില്‍ ആറ് ഇന്നിങ്‌സില്‍ നിന്ന് 262 റണ്‍സാണ് ധോണിയുടെ പേരിലുള്ളത്. മൂന്ന് അര്‍ധ സെഞ്ച്വറികളും 131 ശരാശരിയുമാണ് സൂപ്പർ താരത്തിന്റെ സമ്പാദ്യംഅതേസമയം 244 റണ്‍സാണ് ഓവലിൽ കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് പിറന്നത്. നാല് ഇന്നിങ്‌സില്‍ 61 ശരാശരിയില്‍ ബാറ്റ് ചെയ്താണ് താരം ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്തത്. കൂടാതെ ഓവലില്‍ രണ്ട് സെഞ്ച്വറികളും കിം​ഗ് കോഹ്‌ലിയുടെ പേരിലുണ്ട്. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ പൂജ്യം റൺ‌സിന് പുറത്തായി തിളങ്ങാൻ കഴിയാതെ പോയ കോഹ്‌ലി രണ്ടാം ഏകദിനത്തിൽ തിരിച്ചുവരുമെന്നും ഓവലിൽ‌ ചരിത്രം കുറിക്കുമെന്നുമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button