dummy_ads1-01
dummy_ads1-01
previous arrow
next arrow
News

AMMA പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്?, സംഘടനാ അംഗങ്ങളില്‍ നിന്ന് പിന്തുണ തേടിയെന്ന് റിപ്പോര്‍ട്ട്

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ AMMA യില്‍ തിരഞ്ഞെടുപ്പ് ചൂട് മുറുകുന്നു. നിലവില്‍ അഡ്‌ഹോക് കമ്മിറ്റിയുമായി മുന്നോട്ടു പോകുന്ന AMMAയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ തിരിച്ചെത്തില്ലെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. നാമനിര്‍ദേശ പത്രിക വാങ്ങിയവരില്‍ മോഹന്‍ലാല്‍ ഇല്ലെന്നാണ് വ്യക്തമായിരിക്കുന്നത്.അതേസമയം, ജഗദീഷ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയേക്കും എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. അദ്ദേഹം സംഘടനയിലെ പലരോടും പിന്തുണ തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ശ്വേത മേനോനും രവീന്ദ്രനും മത്സരംഗത്തുണ്ട് എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന്റെയും വിജയരാഘവന്റെയും പേരുകളും ഉയര്‍ന്നു കേട്ടിരുന്നു.ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെതിരെ ജോയ് മാത്യു മത്സരിച്ചേക്കും. ബാബുരാജിനെതിരെ ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം സ്ഥാനത്ത് തുടരുന്നതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ആരോപണ വിധേയര്‍ മത്സരിക്കരുതെന്നാണ് രവീന്ദ്രന്റെ പ്രതികരണം.110 അഭിനേതാക്കളാണ് നിലവില്‍ നാമനിര്‍ദേശ പത്രിക വാങ്ങിപ്പോയിരിക്കുന്നത്. ഇതില്‍ നിന്നും ആരെല്ലാം നോമിനേഷന്‍ സമര്‍പ്പിക്കുമെന്നതും അവയില്‍ ഏതെല്ലാം മത്സരത്തേക്ക് എത്തുമെന്നതും അടക്കമുള്ള കാര്യങ്ങള്‍ വൈകീട്ടോടെ വ്യക്തമാകും.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനും, പിന്നീട് സംഘടനയിലെ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അടക്കം ലൈംഗികപീഡന പരാതികള്‍ ഉയര്‍ന്നതിനും പിന്നാലെയാണ് AMMA നേതൃത്വം പിരിഞ്ഞുപോകുന്നത്. പുതിയ സമിതിയെ തിരഞ്ഞെടുക്കുന്നത് വരെ അഡ്ഹോക് കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button