News
അടിമാലിയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; അഞ്ചു പേർക്ക് പരിക്ക്,രണ്ട് പേരുടെ നില ഗുരുതരം

ഇടുക്കി: അടിമാലിയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന അഞ്ചു പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. അടിമാലിക്ക് സമീപം കല്ലാർ ഇരുട്ടുകാനം ഭാഗത്താണ് അപകടം നടന്നത്. എറണാകുളം സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇന്നോവ കാറാണ് റോഡിന് താഴ്ചയിലേക്ക് മറിഞ്ഞത് അപകടത്തിൽപ്പെട്ടത്.



