dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ആഗോള അയ്യപ്പ സംഗമത്തില്‍ ഭജന്‍ നടത്തിയിട്ടില്ല; തൃശൂരില്‍ മറ്റൊരു പരിപാടി നടത്തുകയായിരുന്നു’; നന്ദഗോവിന്ദം ഭജന്‍സ്

ആഗോള അയ്യപ്പ സംഗമത്തില്‍ ഭജന്‍ നടത്തിയിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജന്‍സ്. അന്നേദിവസം തൃശൂരില്‍ മറ്റൊരു പരിപാടി നടത്തുകയായിരുന്നു. ആഗോള അയ്യപ്പ സംഗമത്തിലേക്ക് വിളിച്ചിരുന്നു. എന്നാല്‍, അന്നേദിവസം മറ്റൊരു പരിപാടി ഉള്ളതിനാല്‍ പോയില്ലെന്നുമാണ് വിശദീകരണം. നടക്കാത്ത ഭജനയ്ക്ക് നന്ദഗോവിന്ദം ഭജന്‍സിന് എട്ട് ലക്ഷം രൂപ കൊടുത്തെന്നാണ് ഒരു ബില്ലില്‍ പറയുന്നത്. അന്ന് വേദിയില്‍ ഭക്തി ഗാനസദസ് അവതരിപ്പിച്ചത് ഗായകന്‍ ഇഷാന്‍ ദേവും സംഘവുമായിരുന്നു. കൂടാതെ വിജയ് യേശുദാസ്, വീരമണി തുടങ്ങിയവരുടെ പാട്ട് പരിപാടിയുടെ ചെലവ് രേഖപ്പെടുത്തിയിട്ടും ഇല്ല.പമ്പയില്‍ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ നടന്നത് വന്‍ തട്ടിപ്പും ക്രമക്കേടുമെന്നാണ് കണക്കുകള്‍. പരിപാടിയില്‍ അടിമുടി ധൂര്‍ത്തെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. വ്യാപക പൊരുത്തക്കേടുകള്‍ പുറത്തുവന്നതോടെ കണക്കുകളില്‍ വ്യക്തത തേടാന്‍ ദേവസ്വം ബോര്‍ഡ് അടിയന്തര യോഗം വിളിച്ചു. ചിലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പി എസ് പ്രശാന്തിന്റെ പ്രതികരണം. ചിലവ് സംബന്ധിച്ച് വിശദീകരണം നല്‍കേണ്ടത് ദേവസ്വം ബോര്‍ഡെന്ന് ദേവസ്വംമന്ത്രി വി എന്‍ വാസവനും പറഞ്ഞു. സര്‍ക്കാരിനെയും ദേവസ്വംമന്ത്രിയേയും വിമര്‍ശിച്ച് പ്രതിപക്ഷവും രംഗത്തെത്തി.അയ്യപ്പ സംഗമത്തിന്റെ സംഘടനത്തിനായി ഇത് വരെ ചിലവഴിച്ചത് വെറും മൂന്ന് കോടി മാത്രമാണെന്നും ഈ മൂന്ന് കോടി രൂപയും പൂര്‍ണ്ണമായും സ്പോന്‍സര്‍ഷിപ്പായി കിട്ടിയതാണെന്നും പിഎസ് പ്രശാന്ത് വ്യക്തമാക്കി. ഒരു കോടി രൂപ കൂടി സ്പോന്‍സര്‍ഷിപ്പായി വന്നിട്ടുണ്ട്. ‘മതപരമായ സമ്മേളനങ്ങള്‍ പ്രഭാഷണങ്ങള്‍’ എന്ന ഹെഡില്‍ നിന്ന് 3 കോടി രൂപ സംഘാടനത്തfന് വേണ്ടി അഡ്വാന്‍സായി എടുത്തിരുന്നു. സ്പോന്‍സര്‍ഷിപ്പ് കിട്ടിയ മുറയ്ക്ക് അത് 17 – 10 -25ല്‍ കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരു രൂപ പോലും ഇത് വരെ ദേവസ്വം ബോര്‍ഡില്‍ നിന്നും ചിലവഴിച്ചിട്ടില്ല. ആകെച്ചിലവായ തുകയെ സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ 4-11-2025 ല്‍ കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും ജിഎസ്ടിയും എന്നാണ്. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന ഈ റിപ്പോര്‍ട്ട് എന്തടിസ്ഥാനത്തില്‍ നല്‍കി എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്. ഇത് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ് – പിഎസ് പ്രശാന്ത് വ്യക്തമാക്കി.ആഗോള സംഗമത്തിലെ ചിലവ് സംബന്ധിച്ച് വിശദീകരണം നല്‍കേണ്ടത് ദേവസ്വം ബോര്‍ഡെന്ന് മന്ത്രി വി എന്‍ വാസവന്‍. മുന്‍ പ്രസിഡന്റിനോടോ ഇപ്പോഴത്തെ പ്രസിഡന്റിനോടോ ഇക്കാര്യങ്ങളെ കുറിച്ച് ചോദിക്കാം. ദേവസ്വം ബോര്‍ഡ് കൈകാര്യം ചെയ്ത കണക്കാണിതെന്നും അതില്‍ സര്‍ക്കാരിന് ഇടപെടാന്‍ ആകില്ലെന്നും ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. അത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button