dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ആട് വസന്ത നിര്‍മ്മാര്‍ജന യജ്ഞം

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരമുള്ള ആട് വസന്ത പ്രതിരോധ കുത്തിവെപ്പ് ജില്ലാതല ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ നിര്‍വഹിച്ചു.മുട്ടം പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി സതീഷ് അധ്യക്ഷയായിരുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബിജു ജെ ചെമ്പരത്തി പദ്ധതി വിശദീകരണം നടത്തി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോര്‍ജ് വറുഗീസ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസിന്‍ സെബാസ്റ്റ്യന്‍, മുട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലീന വര്‍ഗീസ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി പ്ലാങ്കൂട്ടം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രജീഷ്.വി. ആര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈമോള്‍. കെ, വാര്‍ഡ് മെമ്പര്‍മാരായ എം എ. ഷബീര്‍, ശ്രീജാ ശ്രീജി, സുലേഖ മാധവന്‍, അനു തോമസ്, വിഷ്ണു സജി, കുട്ടിയമ്മ മൈക്കിള്‍, ഐസക് ജോര്‍ജ് പി, ജോബിന്‍ ജോസ്, റെജി ഗോപി, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എന്‍. ടി. ആശാകുമാരി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ രവികുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഇതോടൊപ്പം നടന്ന സെമിനാറില്‍ മൃഗസംരക്ഷണ വകുപ്പ്- ഇടുക്കി പി.ആര്‍.ഒ ഡോ, നിശാന്ത് എം പ്രഭ കര്‍ഷകര്‍ക്ക് ക്ലാസ് എടുത്തു. മുട്ടം വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ദീപ. കെ. കെ കൃതജ്ഞത രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button