dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ആറ്റുകാല്‍ പൊങ്കാല: മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി; തിരു. കോര്‍പറേഷനിലെ അഞ്ച് ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം

ആറ്റുകാല്‍ പൊങ്കാല വിവാദത്തില്‍ നടപടിയുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍. മാലിന്യം നീക്കുന്നതില്‍ വീഴ്ച വരുത്തിയ അഞ്ചു ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനീക്കം രാഷ്ട്രീയ വിവാദമായതോടെയാണ് ജീവനക്കാര്‍ക്കെതിരെ നഗരസഭ നടപടി എടുത്തത്.ആറ്റുകാല്‍ ക്ഷേത്രം ഉള്‍പ്പെടുന്ന, മണക്കാട്,ജഗതി സര്‍ക്കിള്‍ ഓഫീസുകളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കെതിരെയാണ് കൂട്ട നടപടി. ജഗതി സര്‍ക്കിള്‍ ഓഫീസിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിസ്മി റാണി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആശാദിവാഗര്‍മണക്കാട് സര്‍ക്കിളിലെ രാഖി,ആതിര, പ്രദീപ് എന്നിവരെ മറ്റ് ഓഫീസുകളിലേക്ക് സ്ഥലംമാറ്റി. മാലിന്യം മാറ്റാതെ വീഴ്ച സംഭവിച്ച പ്രദേശത്തെ ചുമതല ഈ ഉദ്യോഗസ്ഥര്‍ക്ക് ആയിരുന്നു. തുടര്‍ന്നാണ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button