News
ഗവൺമെന്റ് എൽ പി ഗ്രാൻബി സ്കൂളിൽ 24 മത് വാർഷിക ആഘോഷം നടത്തി

ഗവൺമെന്റ് എൽ പി ഗ്രാൻബി സ്കൂളിൽ 24 മത് വാർഷിക ആഘോഷം നടത്തി. പിടിഎ പ്രസിഡന്റ് അനസൂയയുടെ അധ്യക്ഷതയിൽനടന്ന യോഗത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ സുരേഷ് എം സ്വാഗതം അറിയിക്കുകയും ഉദ്ഘാടനം വാർഡ് മെമ്പർ ദേവി ഈശ്വരൻ നിർവഹിക്കുകയും ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് സന്തോഷ്,എം.പി ടി എ . പ്രസിഡന്റ് പ്രീത മനോജ്, എസ്എം സി ചെയർമാൻ ദാമോദരൻ,എസ് എം സി മെമ്പർ ഡെൻസൺ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു……