dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് അനധികൃത പരോള്‍: നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം; നോട്ടീസ് നല്‍കുക കെ കെ രമ

ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് അനധികൃത പരോള്‍ നല്‍കുന്നത് നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. ശൂന്യവേളയില്‍ റൂള്‍ 50 പ്രകാരം വിഷയം ഉന്നയിക്കാനാണ് തീരുമാനം. കെ കെ രമ എംഎല്‍എ ആയിരിക്കും വിഷയം ഉന്നയിക്കുക. പയ്യന്നൂരില്‍ പൊലീസിനെ സ്റ്റീല്‍ ബോംബ് എറിഞ്ഞ കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സിപിഐഎം ബന്ധമുള്ള പ്രതികള്‍ക്ക് അനധികൃതമായി പരോള്‍ നല്‍കിയ സംഭവമാകും പ്രതിപക്ഷം നിയമസഭയില്‍ ആയുധമാക്കുക. രാഷ്ട്രീയ കൊലപാതകക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയ സംഭവങ്ങളും പ്രതിപക്ഷം സഭയില്‍ ചൂണ്ടിക്കാട്ടും. ഇത്തരത്തില്‍ കുറ്റവാളികള്‍ക്ക് അനധികൃതമായി പരോള്‍ അനുവദിക്കുന്നത് സംസ്ഥാനത്ത് വലിയ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്ന വാദമാണ് പ്രതിപക്ഷം മുന്നോട്ടുവയ്ക്കാനിരിക്കുന്നത്. ടി പി ചന്ദ്രശേഖര്‍ വധം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയേക്കും. അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ അംഗീകരിക്കുമോ എന്നതാണ് ആകാംഷയാകുന്നത്.സംസ്ഥാന നിയമസഭയില്‍ ബജറ്റില്‍ മേലുള്ള പൊതു ചര്‍ച്ച ഇന്ന് നിയമസഭയില്‍ തുടങ്ങുകയാണ്. ബജറ്റില്‍ അവഗണിക്കപ്പെട്ട മേഖലകളെ സംബന്ധിച്ചും ഉള്‍പ്പെടുത്തേണ്ട നിര്‍ദ്ദേശങ്ങളെ സംബന്ധിച്ചും ചര്‍ച്ചയില്‍ അഭിപ്രായമുയരും. മൂന്നുദിവസം നീളുന്ന ചര്‍ച്ചയ്ക്ക് ധനമന്ത്രി ബുധനാഴ്ച മറുപടി നല്‍കും. ചര്‍ച്ചയ്ക്ക് മറുപടി നല്‍കുമ്പോള്‍ ബജറ്റില്‍ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് സാധ്യതയുണ്ട്.കെട്ടിട നിര്‍മ്മാണ ഫീസ് വര്‍ദ്ധനവ് പിന്‍വലിച്ചത് സംബന്ധിച്ച ശ്രദ്ധ ക്ഷണിക്കലും ഇന്ന് നിയമസഭയുടെ പരിഗണനയ്ക്ക് വരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button