ഇടുക്കി
ഇടുക്കി ജില്ലയിൽ വെള്ളതൂവൽ പോലീസ് സ്റ്റേഷൻ പരിധിയിൽ,പാറത്തോടിൽ പുതിയ പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു.

23.03.2025 തിയതിയിൽ വെള്ളതൂവൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പാറത്തോടിൽ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ ഐ.പി.എസ്- ന്റെ നിർദ്ദേശപ്രകാരംപുതിയ പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു. .ദീപക് കെ (ഇൻസ്പെക്ടർ ഓഫ് പോലീസ് വെള്ളതൂവൽ )ഉദ്ഘാടനം നിർവഹിച്ചു. സാലി കുര്യൻ ( കൊന്നതടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ) അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജു വള്ളോംപുരയിടം ( പൗരസമതി കൺവീനവർ ) സ്വാഗതം ആശംസിച്ചു.ഉദ്ഘാടന ചടങ്ങിൽ ഫാദർ.സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ ( വികാരി പറത്തോട് ചർച്ച് ) അനുഗ്രഹപ്രഭാഷണം നടത്തി..രഞ്ജിത് മുണ്ടമറ്റം,ജോസ് മുളഞ്ചിറ,ഷാജി കൊച്ചുപ്പുര,.വി കെ സുരേന്ദ്രൻ,തങ്കച്ചൻ മൈലാട്ടുമോളേൽ എന്നിവർ ആശംസകൾ അറിയിച്ചു. .രാജു വീട്ടിക്കൽ (പൗരസമതി ചെയർമാൻ )ചടങ്ങിന് കൃതജ്ഞത അറിയിച്ചു.