കോവിൽമലയിൽ സൗജന്യ ചെണ്ട, ചിത്രരചനാ പരിശീലനം ആരംഭിച്ചു

കോവിൽമലയിൽ സൗജന്യ ചെണ്ട, ചിത്രരചനാ പരിശീലനം ആരംഭിച്ചു.കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി കോവിൽമല എസ്.എൻ പബ്ലിക് ലൈബ്രറിയിൽ ആരംഭിച്ച സൗജന്യ കലാ പരിശീലനം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു.കോവിൽമലയിൽ സൗജന്യ ചെണ്ട, ചിത്രരചനാ പരിശീലനം ആരംഭിച്ചു. കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി കോവിൽമല എസ്.എൻ പബ്ലിക് ലൈബ്രറിയിൽ സൗജന്യ കലാ പരിശീലനം ആരംഭിച്ചു.ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ചെണ്ട, ചിത്രരചന എന്നീ പരിശീലനങ്ങളാണ് ആരംഭിച്ചത്.കോവിൽമല എസ്.എൻ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജ വിനോദ് അധ്യക്ഷത വഹിച്ചു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. കോവിൽമല സെൻ്റ് ജോസഫ് പള്ളി വികാരി ഫാ.ജോമോൻ വട്ടത്തറ അനുഗ്രഹ പ്രഭാഷണം നടത്തി.എസ്.എൻ.ഡി.പി യോഗം പ്രസിഡൻ്റ് റ്റി.ജി പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി.സംസ്കാരിക വകുപ്പ് ജില്ലാ കോഡിനേറ്റർ എസ്. സൂര്യലാൽ പദ്ധതി വിശദീകരിച്ചു. സി.എസ്.ഐ പള്ളി ഇവാഞ്ചലിസ്റ്റ് ഡൊമനിക് ജേക്കബ്,എസ്.എൻ ലൈബ്രറി സെക്രട്ടറി വി.ജി ബിജു,ലൈബ്രറി ഭാരവാഹികളായ രമേശ് ഗോപാലൻ,ഇന്ദു സാബു,വിഷ്ണു ചേന്നാട്ട്, ഒ.എസ് ആനന്ദസാഗർ വജ്ര ജൂബിലി ഫെലോഷിപ്പ് അധ്യാപകരായ അനന്ദു സാബു,ബാബു മാത്യു,അനന്തു എബി എന്നിവർ സംസാരിച്ചു.പ്രായഭേദമെന്യേ സ്ത്രീ,പുരുഷ വ്യത്യാസമില്ലാതെ ഏവർക്കും സൗജന്യമായി കല പരിശീലിക്കാനുള്ള സാംസ്കാരിക വകുപ്പിന്റെ പദ്ധതിയാണ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി.കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കഥകളി,നാടകം,ചെണ്ട,ചിത്രരചന,ഫോട്ടോഗ്രാഫി എന്നിവയാണ് സൗജന്യമായി പരിശീലിപ്പിക്കുന്നത്.