News
ഇന്നും സ്വര്‍ണവില ഇടിഞ്ഞു; നേരിയ കുറവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും കുറവ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 9255 രൂപയായിരുന്ന ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 9210 രൂപയായി. ഇത് പ്രകാരം ഇന്ന് ഒരു പവന് 360 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്നലെ 74040 രൂപയായിരുന്ന സ്വര്‍ണവില ഇന്ന് 73680 ലേക്ക് എത്തി.