dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഇടുക്കി വെള്ളത്തൂവലിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ സിസിടിവി അടക്കം മോഷ്ടിച്ച് കള്ളൻ

വെള്ളത്തൂവൽ▪️വെള്ളത്തൂവൽ പഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ലാൻ്റിൽ മോഷണം. മോഷണം നടന്നെന്ന പരാതിയിൽ അധികൃതർ അന്വേഷണത്തിന് എത്തിയപ്പോൾ പ്ലാന്റിലെ സിസിടിവി അടക്കം കാണാനില്ല. വീടുകളിൽ നിന്നും ശേഖരിച്ച ആക്രിവസ്തുക്കളും ശുദ്ധീകരിച്ച പ്ലാസ്റ്റിക്കുമാണ് മോഷണം പോയിരിക്കുന്നത്. കൃത്യമായ സമയത്ത് വേതനം ലഭിക്കാത്തതിനെ തുടർന്ന് വന്ന അഭിപ്രായ വ്യത്യാസമാണ് സംഭവം പുറത്തറിയാൻ കാരണം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷണം നടന്നതായി പഞ്ചായത്ത് അധികൃതർ സ്ഥിരീകരിച്ചു. സിസി ടിവി ഹാർഡ് ഡിസ്ക് അടക്കം നശിപ്പിച്ച് നാളുകളായി നടന്നു വരുന്ന മോഷണത്തിൽ പഞ്ചായത്തിന് വന്ന നഷ്ടം കണക്കാക്കാൻ ഒരു ഉപസമിതി രൂപികരിച്ചു അന്വേഷണം ആരംഭിച്ചു. നാട്ടുകാരിൽ നിന്നും മേടിച്ച ആക്രി സാധനങ്ങളിൽ വരെ കൈയ്യിട്ട് വാരിയ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button