എച്ച് ഡി എഫ് സി ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയിലൂടെ ഇരട്ടയാർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ആസ്തി കൈമാറ്റ പരിപാടി ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു…

ഇടുക്കി ജില്ലയിൽ പത്തു വില്ലേജുകളിലായി നടപ്പിലാക്കിയ പദ്ധതിയിൽ കാർഷിക മേഖലയിൽ മുൻതൂക്കം നൽകുന്ന പദ്ധതികൾ, അംഗണവാടി സ്മാർട്ടാക്കൽ, സ്മാർട്ട് സ്കൂൾ പദ്ധതി, സോളാർ വഴിവിളക്കുകൾ സ്ഥാപിക്കൽ, ഗ്രൂപ്പ് സംരംഭങ്ങൾ, വളർത്തൽ, കുളങ്ങളുടെ നവീകരണം തുടങ്ങിയ വിവിധ പദ്ധതികളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്.ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയ്യ്ക്കായി നടപ്പിലാക്കിയ ബൈലിംഗ് യൂണിറ്റ് പദ്ധതിയിലൂടെ കേന്ദ്രീകൃത മാലിന്യ സംസ്കരണ യൂണിറ്റിനെ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കി മികവുറ്റതാക്കി മാറ്റാൻ കഴിഞ്ഞന്നും അതിലൂടെ 5000 കിലോഗ്രാം പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബെയിലുകൾ ഉത്പാദിപ്പിക്കാൻ 20 ദിവസമെടുത്തത് പദ്ധതിയുടെ ഇടപെടൽ മൂലം വെറും 5 ദിവസമായി കുറയ്ക്കാൻ സാധിച്ചു. പ്രതിദിന ബെയിലിംഗ് ശേഷി 700-1000 കിലോഗ്രാമായി ഉയരുകയും തരം തിരച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചു വെക്കുന്നതിനുള്ള സ്ഥലം മൂന്നിലൊന്നായി കുറയുകയും തൊഴിൽ പ്രക്രിയ ലളിതമാക്കിമാറ്റാനും സാധിച്ചു ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. രജനി സജി അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എസ് സ്വാമിനാഥൻ ഗവേഷണ നിലയം പ്രോജക്ട് മാനേജർ ശ്രി. ബിനേഷ് എം കെ പദ്ധതി വിശദീകരിച്ച് സംസാരിച്ചു. എച്ച് ഡി എഫ് സി ബാങ്ക് നെടുംകണ്ടം ബ്രാഞ്ച് മാനേജർ ശ്രീ. ഫെലിക്സ് വർഗീസ് ചടങ്ങിൽ മുഖ്യാതിഥിയായി. എം എസ് സ്വാമിനാഥൻ ഗവേഷണ നിലയം പ്രോജക്ട് കോഡിനേറ്റർ ശ്രി. സിജോ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലച്ചൻ വെള്ളക്കട, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മിനി സുകുമാരൻ, ജെയിനമ്മ ബേബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി സോണിയ മാത്യു,അസിസ്റ്റന്റ് അസിസ്റ്റന്റ് സെക്രട്ടറി ത്രേസ്യാമ്മ,ഹരിത കർമ്മ സേനാംഗം സെലിൻ വര്ഗീസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.