dummy_ads1-01
dummy_ads1-01
previous arrow
next arrow
News

*എച്ച്‌.ബി.എ, മെഡിസെപ്പ്‌ പദ്ധതികള്‍ കാര്യക്ഷമമാക്കണം: എന്‍.ജി.ഒ. യൂണിയന്‍*

എച്ച്‌.ബി.എ, മെഡിസെപ്പ്‌ പദ്ധതികള്‍ കാര്യക്ഷമമാക്കണമെന്ന്‌ കേരള എന്‍.ജി.ഒ. യൂണിയന്‍ ഉടുമ്ബഞ്ചോല ഏരിയാ സമ്മേളനം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

കുറഞ്ഞപലിശയ്‌ക്ക് വായ്‌പ അനുവദിച്ച്‌ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും വീട്‌ എന്ന സ്വപ്‌നം സാക്ഷാരികരിക്കാന്‍ ഏറെ സഹായകമായിരുന്ന ജീവനക്കാരുടെ ഭവനനിര്‍മാണ വായ്‌പാ പദ്ധതി, ഇപ്പോള്‍ അനിശ്‌ചിതത്വത്തിലാണ്‌. സര്‍ക്കാര്‍ നേരിട്ടനടത്തിയ പദ്ധതി ബാങ്കുകള്‍ മുഖാന്തരം നടപ്പിലാക്കാനും അധിക പലിശ സര്‍ക്കാര്‍ സബ്‌സിഡിയായി അനുവദിക്കാനുമാണ്‌ സര്‍ക്കാര്‍ തീരുമാനിച്ചത്‌ എങ്കിലും നാളിതുവരെയും പലിശ സബ്‌സിഡിയായി നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സര്‍ക്കാര്‍ നേരിട്ടോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌ഥാപനങ്ങളിലൂടെയോ എച്ച്‌.ബി.എ പദ്ധതി പുനസ്‌ഥാപിക്കുകയാണ്‌ വേണ്ടത്‌. ചികിത്സാ ചെലവുകള്‍ വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യം പരിഗണിച്ചും ദീര്‍ഘകാല ആവശ്യം മുഖവിലയ്‌ക്കെടുത്തുമാണ്‌ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്‌ പരിരക്ഷ പദ്ധതി (മെഡിസെപ്പ്‌) സംസ്‌ഥാന സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്‌. പദ്ധതി ഏറെ പ്രയോജനകരവും ഫലപ്രദവും ആണെങ്കിലും ഒട്ടേറെ പോരായ്‌മകള്‍ പ്രായോഗിക തലത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുകയാണ്‌. കൂടുതല്‍ ആശുപത്രികളെയും ചികിത്സാവിഭാഗങ്ങളെയും എംപാനല്‍ ചെയ്‌തുകൊണ്ടും ക്ലെയിം പ്രോസസിംഗ്‌ സമയബന്ധിതമായി ലഭ്യമാക്കിയും പരാതി പരിഹാര സംവിധാനം കാര്യക്ഷമമാക്കിയും മെഡിസെപ്‌ പദ്ധതി കുറ്റമറ്റതാക്കാന്‍ നടപടി സ്വീകരിക്കണം. നെടുംകണ്ടം പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന സമ്മേളനം എന്‍.ജി.ഒ യൂണിയന്‍ സംസ്‌ഥാന കമ്മിറ്റിയംഗം എല്‍. മായ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ്‌ മിബി എം അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ബിജു. എസ്‌ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വര്‍ഷാമോള്‍ ആര്‍ വരവുചെലവ്‌ കണക്കും അവതരിപ്പിച്ചു.പുതിയ ഭാരവാഹികളായി സുജോ പി. ജോണ്‍ (പ്രസിഡന്റ്‌), ചന്ദ്രവല്ലിയമ്മ ടി.കെ, അഖില്‍ ജോര്‍ജ്‌ (വൈസ്‌ പ്രസിഡന്റുമാര്‍), മിബി എം (സെക്രട്ടറി), ദീപ എസ്‌. നായര്‍, മനീഷ്‌ ടി.ആര്‍ (ജോ. സെക്രട്ടറിമാര്‍), ബിജു എസ്‌ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button