ദളപതിയെ ലാലേട്ടൻ തൂക്കി, ലാലേട്ടനെ തലൈവർ ഒതുക്കുമോ, ബുക്കിങിൽ തരംഗം തീർത്ത് കൂലി

കേരളത്തിൽ എമ്പുരാന്റെ ഫസ്റ്റ് ഡേ കളക്ഷൻ മറികടക്കുമോ കൂലി ?ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന ‘കൂലി’. സിനിമയ്ക്ക് മേലുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ഇപ്പോഴിതാ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ചൂടപ്പം പോലെയാണ് സിനിമയുടെ ടിക്കറ്റുകൾ വിറ്റു പോകുന്നത്. കേരളത്തിലും സിനിമയ്ക്ക് മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്. മോഹൻലാൽ നായകനായ എമ്പുരാൻ ആണ് കേരളത്തിൽ ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രം. രണ്ടാം സ്ഥാനത്ത് ലോകേഷിന്റെ തന്നെ വിജയ് നായകനായ ലിയോ ആണ്. ഈ റെക്കോർഡുകളെ കൂലി മറികടക്കുമോ എന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.
14.07 കോടിയാണ് എമ്പുരാൻ കേരളത്തിൽ നിന്ന് ഫസ്റ്റ് ഡേ സ്വന്തമാക്കിയത്. ലിയോ 12 കോടിയും നേടിയിരുന്നു. കെ ജി എഫ് (7.30), ഒടിയൻ (7 .20), ബീസ്റ്റ് (6.70) തുടങ്ങിയ ചിത്രങ്ങളാണ് ലിസ്റ്റിൻ മറ്റു സ്ഥാനങ്ങളിൽ ഉള്ളത്. അതേസമയം, അടവ്നസ് ബുക്കിംഗ് ആരംഭിച്ച ഒരു മണിക്കൂറിൽ തന്നെ കൂലി കേരളത്തിൽ നിന്ന് 1 കോടി നേടി കഴിഞ്ഞു. ഇതുവരെ സിനിമ 3 കോടിക്കടുത്ത് അഡ്വാൻസ് ബുക്കിങിലൂടെ നേടിയെന്നാണ് റിപ്പോർട്ടുകൾ.