എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയനില്‍ നടക്കുന്ന ശ്രീനാരായണ ഗുരുദേവ ജയന്തിദിനാഘോഷങ്ങള്ക്കും ഓണാഘോഷങ്ങള്‍ക്കും തുടക്കം കുറിച്ച് ശാഖാ നേതാക്കന്മാരുടെ സമ്മേളനവും ഓണാഘോഷവും കട്ടപ്പനയില്‍ നടന്നു

കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയനില്‍ നടക്കുന്ന ശ്രീനാരായണ ഗുരുദേവ ജയന്തിദിനാഘോഷങ്ങള്ക്കും ഓണാഘോഷങ്ങള്‍ക്കും തുടക്കം കുറിച്ച് ശാഖാ നേതാക്കന്മാരുടെ സമ്മേളനവും ഓണാഘോഷവും കട്ടപ്പനയില്‍ നടന്നുആഘോഷ പരിപാടികള്‍ യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ സന്ദേശം നല്കി. ചിങ്ങം ഒന്നിന് എല്ലാ ശാഖകളിലെ ഭവനങ്ങളിലും ഗുരുദേവ ക്ഷേത്രം എസ്.എൻ.ഡി.പി യോഗ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മഹാഗുരുവിന്റെ ജയന്തിദിനത്തിന് വരവേല്‍പ്പിനുള്ള വിളംബരമായി പീതപതാക ഉയർത്തുന്നതോടെ കൂടി മലനാട് യൂണിയനുകളിലെങ്ങും ആഘോഷപരിപാടികള്‍ നടക്കും. യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ.സോമൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ അഡ്വ: പി.ആർ. മുരളീധരൻ, ഡയറക്ടർ ബോർഡ് മെമ്ബർ ഷാജി പുള്ളോലില്‍ എന്നിവർ സംസാരിച്ചു. യൂണിയൻ തല നേതാക്കൻമാരുടെ ഓണാഘോഷ മത്സരങ്ങള്‍ക്ക് ശേഷം ഓണസദ്യയും നടന്നു. കൗണ്‍സിലർമാരായ പി.കെ.രാജൻ, പി.ആർ. രതീഷ്, മനോജ് ആപ്പാംന്താനം, സി.കെ. സുനില്‍കുമാർ, പ്രദീപ് അറഞ്ഞനാല്‍, കെ.കെ. രാജേഷ് എന്നിവർ നേതൃത്വം നല്കി.