News
മഴയല്ലേ, അവധി തരാമോ എന്ന് ഇൻബോക്സിൽ ചോദ്യം; മാസ് മറുപടിയുമായി പത്തനംതിട്ട കലക്ടർ

പത്തനംതിട്ട: പെരുമഴ തുടരുന്നതിനിടെ സോഷ്യൽമീഡിയ പേജിലൂടെ അവധി ചോദിച്ചയാൾ മറുപടിയുമായി പത്തനംതിട്ട കലക്ടർ എസ് പ്രേം കൃഷ്ണന്. ‘അവധി ചോദിക്കാതെ സ്ഥിരമായി സ്കൂളിൽ പോകുക, പ്രത്യേകിച്ച് മലയാളം ക്ലാസിൽ കേറാൻ ശ്രമിക്കുക. ഇന്ന് അവധി ഇല്ല. നന്ദി’- എന്നായിരുന്നു കലക്ടറുടെ മറുപടി കമന്റ്. കനത്ത മഴയും പത്തനംതിട്ട ജില്ലയുടെ കാലാവസ്ഥയും കണക്കിലെടുത്ത് അവധി അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഏറെ അക്ഷരത്തെറ്റുകൾ നിറഞ്ഞതായിരുന്നു അവധി അപേക്ഷ. അതുകൊണ്ടാണ് പ്രത്യേകിച്ച് മലയാളം ക്ലാസിൽ കേറാൻ ശ്രമിക്കണമെന്ന് കലക്ടർ പ്രത്യേകം പറഞ്ഞതെന്ന് സോഷ്യൽമീഡിയയിൽ കമന്റുകൾ വന്നു