dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഇടുക്കി ജില്ലയിലെ ആതുരസ്ഥാപനങ്ങളിലേക്ക് വീല്‍ചെയറുകളെത്തിച്ച്‌ മമ്മൂട്ടി

തൊടുപുഴ: നടൻ മമ്മൂട്ടി നേതൃത്വംനല്‍കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ ആതുരസ്ഥാപനങ്ങള്‍ക്കുള്ള വീല്‍ചെയർ വിതരണം കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലിലെ ഓഡിറ്റോറിയത്തില്‍ നടന്നു.

പാലാ രൂപത മുൻ സഹായ മെത്രാൻ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ വീല്‍ചെയറുകളുടെ വിതരണം നിർവഹിച്ചു. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട മറ്റ് സ്ഥാപനങ്ങളിലേക്കും കെയർ ആൻഡ് ഷെയർ ഇന്റർനാഷണല്‍ ഫൗണ്ടേഷൻ വീല്‍ചെയർ വിതരണം നടത്തുന്നുണ്ട്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണല്‍ ഫൗണ്ടേഷൻ കേരളത്തില്‍ നടത്തുന്ന അതുരസേവന പ്രവർത്തനങ്ങള്‍ എല്ലാ അവശ്യമേഖലയിലുള്ളവർക്കും ലഭിച്ചുകൊണ്ടിരിക്കന്നുണ്ടെന്ന് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. ഇതിന് മുമ്ബ് പലപ്രാവശ്യം കെയർ ആൻഡ് ഷെയർ നടത്തുന്ന വിവിധ കാരുണ്യ പ്രവർത്തനങ്ങളില്‍ നേരിട്ട് പങ്കാളിയാവാൻ സാധിച്ചിരുന്നു. കെയർ ആൻഡ് ഷെയറിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങള്‍ സമൂഹത്തിലെ താഴെത്തട്ടിലുള്ള ആളുകള്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നുവെന്നും മാർ ജേക്കബ് മുരിക്കൻ കൂട്ടിചേർത്തു.ഓർത്തഡോക്സ് സഭാ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ സേവേറിയോസ് ഭദ്രദീപം തെളിച്ചു. കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ കെയർ ആൻഡ് ഷെയറിന്റെ വിവിധ പ്രവർത്തനങ്ങള്‍ വിശദീകരിച്ചു. ഇടുക്കി ജില്ലാ ഓർഫനേജ് അസോസ്സിയേഷൻ പ്രസിഡന്റ് ഡോക്ടർ റോസക്കുട്ടി എബ്രഹാം, ജില്ലാ സെക്രട്ടറി റെവറൻ ബ്രദർ ജോസ് മാത്യു എന്നിവരും സംസാരിച്ചു. വിതരണം ചെയ്ത വീല്‍ചെയറുകള്‍ സ്ഥാപനത്തിന്റെ മേധാവികള്‍ പിതാവില്‍നിന്ന് ഏറ്റുവാങ്ങി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button