News
മുരിക്കാശേരി ബൈപാസിന് ഒരുകോടി: മന്ത്രി റോഷി അഗസ്റ്റിൻ

ചെറുതോണി: മുരിക്കാശേരി ബൈപാസ് റോഡ് യാഥാർത്ഥ്യത്തിലേക്ക്. നിലവിലുള്ള റോഡ് വീതി കൂട്ടി ഉയർന്ന നിലവാരത്തിലാക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.തോപ്രാംകുടി-മുരിക്കാശേരി-കരിമ്പൻ റോഡുകളെ ബന്ധിപ്പിച്ചാണ് നിർദിഷ്ട ബൈപാസ് നിർമിക്കുന്നത്.റോഡ് നവീകരിക്കുന്നതോടെ മുരിക്കാശേരി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാകും. ഈ മൂന്ന് ടൗണുകള്‍ തമ്മിലുള്ള യാത്രാദൂരം കുറയും. ഈ ഭാഗങ്ങളിലെ സ്കൂള്‍, കോളജ് വിദ്യാർഥികള്‍ക്കും റോഡ് ഏറെ സഹായകമാകും. ഡിപിആർ തയാറാക്കി ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്താൻ പിഡബ്ല്യുഡി റോഡ് വിഭാഗം ചീഫ് എൻജിനിയർക്ക് നിർദേശം നല്‍കിയതായി മന്ത്രി അറിയിച്ചു