dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിലും മാറ്റമുണ്ട്. മൂന്നു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. നാളെയും അതിശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. അടുത്ത അഞ്ചുദിവസം ഇടിമിന്നലിനും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ട്. ഏഴ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ടുള്ളത്.മധ്യകേരളത്തിൽ മഴ കനക്കുമെന്ന് കേരള കാലാവസ്ഥാ കേന്ദ്ര ഡയറക്ടർ നീത കെ ഗോപാൽ റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു. തെക്കൻ തമിഴ്നാടിനോട് ചേർന്ന് ചക്രവാത ചുഴി രൂപപ്പെട്ടു. അറബിക്കടലിൽ ന്യൂനമർദ്ദവും സ്ഥിതി ചെയ്യുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായി മഴ കനക്കുമെന്ന് നീത വ്യക്തമാക്കി. വെള്ളിയാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴ തുടരുമെന്നും നീത കെ ഗോപാൽ റിപ്പോർട്ടറിനോട് പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button