dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കാറ്റിലും മഴയിലും വീട് തകര്‍ന്നു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

രാജാക്കാട് :സേനാപതി പഞ്ചായത്തില്‍ മാങ്ങാത്തൊട്ടിയില്‍ കാലവർഷക്കെടുതിയില്‍ വീട് തകർന്നു. മാങ്ങാത്തൊട്ടി ഇടശ്ശേരിയില്‍ സിജോയും ഭാര്യയും രണ്ട് പെണ്‍കുട്ടികളും രക്ഷപ്പെട്ടത് തലനാരിഴക്ക്.കഴിഞ്ഞ ദിവസവും ശക്തമായ കാറ്റും മഴയുമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. പുലർച്ച ഒന്നരയോടെ ശക്തമായ കാറ്റില്‍ വീടിന്‍റെ മേല്‍ക്കൂര തകരുകയായിരുന്നു.ശബ്ദം കേട്ട് ഉണർന്ന സിജോയും ഭാര്യയും കുട്ടികളുമായി പുറത്തേക്ക് ഓടിയതിനാല്‍ അപകടം ഒഴിവായി. വീട്ടുപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കാന്തിപ്പാറ വില്ലേജ് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.കൂലിപ്പണിക്കാരനായ സിജോ അടച്ചുറപ്പുള്ള വീടിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കി കാത്തിരിക്കവെയാണ് ദുരന്തം. അധികൃതർ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button