dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന്‍ വില വീണ്ടും 95500 ന് മുകളില്‍

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഇന്നലെ രാവിലെയും ഉച്ചയ്ക്കും ഇടിഞ്ഞ വില സ്വർണം വാങ്ങാന്‍ ആഗ്രഹിച്ചവര്‍ക്ക് ആശ്വാസമായെങ്കിലും ഇന്ന് വിലയില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 640 രൂപയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 720 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ 94920 രൂപ എന്ന നിരക്കിലായിരുന്നു വില്‍പ്പന. അമേരിക്കയുടെ കേന്ദ്രബാങ്ക് ഇന്നാണ് പുതിയ പലിശനിരക്ക് പ്രഖ്യാപിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് (ബുധന്‍)മുതല്‍ സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.ഇന്നത്തെ സ്വര്‍ണവില640 രൂപ കൂടിയതോടെ വിപണിയില്‍ പവന്റെ നിരക്ക് 95560 രൂപയില്‍ എത്തി. ഗ്രാമിന് 80 രൂപ കൂടിയതോടെ വില 11945 രൂപയായി. വില്‍പ്പന വില 95,560 രൂപയാണെങ്കിലും ഒരു പവന്‍ സ്വര്‍ണം ആഭരണമായി വാങ്ങണമെങ്കില്‍ പണിക്കൂലെ ഉള്‍പ്പെടെ ചേരുന്നതോടെ 1 ലക്ഷം രൂപയില്‍ അധികം നല്‍കേണ്ടിവരും. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9880 രൂപയാണ് ഇന്നത്തെ വില. ഇതോടെ പവന്‍റെ വില 79040 രൂപയായി. ഇന്നലത്തെ നിരക്ക് 77,664 രൂപയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button