dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്
റെക്കോര്‍ഡുകള്‍ മറികടന്ന് കുതിക്കുകയായിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. പവന് 2200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,120 ആയി. ഗ്രാമിന് 275 രൂപയാണ് കുറഞ്ഞത്. ഇന്നലെ കൂടിയ അതേവിലയാണ് ഇന്ന് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്
ഇന്നലെ 2200 രൂപ കൂടിയതോടെ സ്വര്‍ണവില 74,320ല്‍ എത്തിയിരുന്നു. ഗ്രാമിന് 9290 ആയിരുന്നു ഇന്നലത്തെ വില. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം 8520 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്.
യുഎസ് ഡോളറിന്റെ മൂല്യം ദുര്‍ബലമായതും, സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം മാറിയതും സ്വര്‍ണവില വര്‍ധനവിനുള്ള കാരണമാണ്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷം വിപണിയിലെ അനിശ്ചിതത്വം വര്‍ധിപ്പിക്കുന്നുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button