News
പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ ചില പാടുകൾ; സുമിയുടെ മരണത്തില്‍ സംശയം, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇന്നലെ പുലർച്ചെയാണ് സുമി മരിച്ചത്
ആലപ്പുഴ: ചേർത്തല കടക്കരപ്പള്ളിയിലെ സ്ത്രീയുടെ മരണത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. കടക്കരപ്പള്ളിയിൽ സ്വദേശി സുമിയുടെ മരണത്തിലാണ് ഭർത്താവ് ഹരിദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ പുലർച്ചെയാണ് സുമി മരിച്ചത്. അതേസമയം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് നടന്ന പോസ്റ്റ്‌മോർട്ടത്തിൽ സുമിയുടെ കഴുത്തിലെ ചില പാടുകൾ ഡോക്ടർമാർക്ക് ചില സംശയങ്ങൾ ഉയർത്തുകയായിരുന്നു
ഇതോടെ സുമിയുടെ മരണം കൊലപാതകമാണോയെന്ന് ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് പട്ടണക്കാട് പൊലീസ് ഹരിദാസിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സുമിയുടെ സംസ്കാരം ഇന്നലെ വൈകിട്ട് കഴിഞ്ഞിരുന്നു.