dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാപനം മാറ്റിയത്. ഒരു എഴുത്തുകാർക്കും ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് സാഹിത്യ അക്കാദമി എക്‌സിക്കൂട്ടീവ് അംഗം കെപി രാമനുണ്ണി ട്വന്റിഫോറിനോട് പറഞ്ഞു. മലയാളത്തിൽ പുരസ്കാരത്തിനായി ഇത്തവണ എൻ പ്രഭാകരനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.അദ്ദേഹത്തിന്റെ മായാ മനുഷ്യർ എന്ന നോവലിനെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.24 ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ഇന്ന് വൈകിട്ട് 3:00 മണിക്ക് പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. കേന്ദ്ര സാഹിത്യ അക്കാദമി അറിയിച്ചതിനെ തുടർന്ന് മാധ്യമപ്രവർത്തകർ ഉൾപ്പെടെ സ്ഥലത്ത് എത്തുകയും ചെയ്തിരുന്നതാണ്. കൃത്യം 3 മണിയ്ക്ക് തന്നെ പ്രഖ്യാപനം മാറ്റിവെച്ചതായി അക്കാദമി അംഗങ്ങൾ അറിയിച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ ഇടപെടലിൽ കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി.സർക്കാരിന് സമർപ്പിച്ച് തിരുത്തോടുകൂടി പ്രഖ്യാപിക്കാൻ കാത്തിരിക്കുന്നു എന്നത് തെറ്റായ കാര്യമാണെന്നും നിലവിൽ തയ്യാറാക്കിയ പട്ടിക തന്നെയാകും പ്രഖ്യാപിക്കുക എന്നും കെ പി രാമനുണ്ണി പറഞ്ഞു.അതേസമയം ഇംഗ്ലീഷ്, ഗുജറാത്തി ഭാഷകളിൽ പുരസ്കാരങ്ങൾ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നത് എന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button