News
രണ്ട് പെൺമക്കളുമായി അമ്മ പുഴയിൽ ചാടി ജീവനൊടുക്കി

കോട്ടയം ഏറ്റുമാനൂർ പള്ളിക്കുന്നിൽ പുഴയിൽചാടിയ അമ്മയും പെൺമക്കളും മരിച്ചു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോളും (35) അഞ്ചും രണ്ടും വയസുള്ള പെൺമക്കളുമാണ് മരിച്ചത്. പുഴയിൽ ചാടിയ മൂവരെയും നാട്ടുകാർ കരയ്ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മുത്തോലി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്നു മരിച്ച ജിസ്മോൾ