dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി, സര്‍ക്കാരിനെതിരായ വിധിയെഴുത്ത്’; സണ്ണി ജോസഫ്

ചരിത്ര വിജയം നൽകിയ വോട്ടർമാർക്ക് നന്ദിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.വോട്ടർമാരിൽ തങ്ങൾ വിശ്വാസമർപ്പിച്ചു. സര്‍ക്കാരിനെതിരായ വിധിയെഴുത്താണ്. തുടർന്നും എല്ലാവരുടെയും സഹായ സഹകരണങ്ങൾ വേണം. മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലമാണ് ഉണ്ടായത്. വൈഷ്ണയുടെ പേര് വെട്ടിമാറ്റാൻ ശ്രമിച്ചത് ജനത്തിനറിയാം. കണ്ണൂരിൽ റിട്ട. അധ്യാപകനെ സിപിഐഎം അടിച്ച് പരിക്കേൽപ്പിച്ചു. വാർഡ് വിഭജനത്തിലെ അശാസ്ത്രീയത അതിജീവിച്ചു. പ്രവർത്തകരുടെ ത്യാഗപൂർണമായ പ്രവർത്തനത്തിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പാണ്. തീരദേശത്തോട് കടുത്ത അവഗണനയായിരുന്നു. ശബരിമല സ്വർണ്ണക്കൊള്ളയിൽ സിപിഐഎം നേതാക്കൾ പങ്കാളികളാണ്. മന്ത്രിമാരിലേക്ക് ചോദ്യം ചെയ്യൽ എത്തിയില്ല. പ്രതികളായവർക്കെതിരെ സിപിഐഎമ്മിന്റെ അച്ചടക്ക നടപടി പോലുമില്ല.ഒരു ശാസന പോലുമില്ല. മുഖ്യമന്ത്രി ഭരണ സംവിധാനം ദുരുപയോഗം ചെയ്ത് അവരെ സംരക്ഷിച്ചു.അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. കേരളം കണ്ടത് ഏകാധിപത്യ ഭരണാധികാരിയുടെ വീഴ്ചയാണെന്നും ദുർഭരണത്തിന് എതിരായ താക്കീതാണെന്നും അദ്ദേഹം പറഞ്ഞു. വർധിച്ചുവരുന്ന തൊഴിലില്ലായ്മയും നിയന്ത്രിക്കാൻ കഴിയാത്ത വിലക്കയറ്റവും തുടർഭരണത്തിൻറെ അഹങ്കാരവും ജനങ്ങൾക്ക് ഒട്ടും ബോധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.ഈ വിജയത്തിന്റെ പ്രധാനപ്പെട്ട കാരണം ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച തെറ്റായ സമീപനം തന്നെയാണ്. ഈ വിജയം ആവർത്തിക്കാൻ വേണ്ടിയുള്ള കൂട്ടായ പ്രവർത്തനം യുഡിഎഫും കോൺഗ്രസ് പാർട്ടിയും നടത്തുന്നതാണ്. ഞങ്ങൾ ഈ ജനവിധിയെ പൂർണ്ണമായും അംഗീകരിക്കുന്നു. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരെയുള്ള അതിശക്തമായ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button