News
വണ്ടിപ്പെരിയാർ മാനഭംഗക്കൊല : രണ്ടാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി

ഇടുക്കി : വണ്ടിപ്പെരിയാറിൽ 2007ൽ അമ്മയെയും മകളെയും മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പെരുവേലിൽപറമ്പിൽ ജോമോന് തൊടുപുഴ അഡി. സെഷൻസ് കോടതി വിധിച്ച വധശിക്ഷയാണ് പി.ബി. സുരേഷ്കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് റദ്ദാക്കിയത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം വധ ശിക്ഷ വിധിച്ചത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്. കേസിലെ ഒന്നാം പ്രതി രാജേന്ദ്രൻ്റെ വധശിക്ഷ ഹൈക്കോടതി നേരത്തെ ശരിവെച്ചിരുന്നു. 2007 ഡിസംബർ മൂന്നിന് വൈകുന്നേരം അഞ്ചരയ്ക്കാണ് അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്