dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കൈക്കൂലിയായി മദ്യ കുപ്പി; ഉദ്യോഗസ്ഥർ പിടിയിൽ

കൊച്ചി: എക്സൈസ് ഓഫിസിൽ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ മദ്യം പിടിച്ചെടുത്തു.തൃപ്പൂണിത്തുറ പേട്ടയിലെ എക്സൈസ് ഓഫിസിലായിരുന്നു വിജിലൻസിന്റെ പരിശോധന. പണത്തിനു പകരം പതിവായി മദ്യം കൈക്കൂലി വാങ്ങിയിരുന്ന രണ്ട് ഉദ്യോഗസ്ഥരാണ് കുടുങ്ങിയത്. ഇരുവര്‍ക്കുമെതിരെ കേസെടുക്കുമെന്ന് വിജിലന്‍സ് അറിയിച്ചു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദ്,പ്രിവിന്‍റീവ് ഓഫിസര്‍ സാബു കുര്യാക്കോസ് എന്നിവര്‍ക്കെതിരെ കേസെടുക്കുമെന്നാണ് വിജിലന്‍സ് അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button