News
കോട്ടയം തലയോലപ്പറമ്പിൽ എടിഎമ്മിൽ തീപിടുത്തം;ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം തലയോലപ്പറമ്പിൽ എടിഎമ്മിൽ തീപിടുത്തം. തലയോലപ്പറമ്പ് പള്ളിക്കവലയിലെ എസ്ബിഐയുടെ എടിഎമ്മിൽ രാവിലെ 9.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ എടിഎം മെഷീന് തകരാറ് സംഭവിച്ചിട്ടില്ല. എന്നാൽ എസിയും സീലിങ്ങും ചില്ലും തകർന്നിട്ടുണ്ട്. സംഭവത്തിൽ കടുത്തുരുത്തി, വൈക്കം തുടങ്ങിയിടങ്ങളിൽ നിന്നും അഗ്നിശമനസേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. ബാങ്കിനോട് ചേർന്ന് തന്നെയാണ് എടിഎമ്മും പ്രവർത്തിക്കുന്നത്.