dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ക്രിസ്മസ് ആഘോഷത്തിൽ ‘ഗണഗീതവും’, ഭരണഘടനാ വിരുദ്ധമെന്ന് ജോൺ ബ്രിട്ടാസ്; കേന്ദ്രമന്ത്രിക്ക് കത്തയച്ചു

കേരള പോസ്റ്റൽ സർക്കിളിലെ ക്രിസ്തുമസ് ആഘോഷത്തിൽ ആർ.എസ്.എസ് ഗണഗീതം ആലപിക്കണമെന്ന ആവശ്യത്തിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രിക്ക് കത്തയച്ചു.തപാൽ വകുപ്പ് തിരുവനന്തപുരം മേഖല ആസ്ഥാനത്ത് നാളെ (18 ഡിസംബർ 2025) നടക്കുന്ന ഔദ്യോഗിക ക്രിസ്മസ് ആഘോഷത്തിനിടെ ആർ.എസ്.എസ് ഗണഗീതം ആലപിക്കുവാൻ അനുവാദം നൽകണമെന്ന ബിജെപി അനുകൂല തൊഴിലാളി സംഘടനയുടെ ആവശ്യത്തിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കേന്ദ്ര പോസ്റ്റൽ വകുപ്പ് സെക്രട്ടറിക്കും കേരള പോസ്റ്റൽ സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിനും കത്ത് നൽകി.നാളെ നടക്കാനിരിക്കുന്ന കേരള പോസ്റ്റൽ സർക്കിൾ ക്രിസ്തുമസ് പരിപാടികൾക്കിടയിൽ ദേശസ്നേഹം ഊട്ടി ഉറപ്പിക്കുവാൻ എന്ന പേരിൽ ആർ.എസ്.എസ് ഗണഗീതം ആലപിക്കുവാൻ അനുവാദം നൽകണം, ഇതിൽ എല്ലാ ജീവനക്കാരും പങ്കെടുക്കുന്നതിന് വേണ്ട നിർദ്ദേശം നൽകണം, ഈ പരിപാടിയുടെ വീഡിയോ ചിത്രീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം, വീഡിയോ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൂടി പ്രചരിപ്പിക്കണം എന്നെല്ലാം ആവശ്യപ്പെട്ട് ബിഎംഎസിന് കീഴിൽ വരുന്ന ഭാരതീയ പോസ്റ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസേഴ്സ് എംപ്ലോയീസ് യൂണിയൻ പോസ്റ്റൽ വകുപ്പ് അധികാരികൾക്ക് കത്ത് നൽകിയതായാണ് റിപ്പോർട്ടുകൾ.ദേശസ്നേഹം” എന്ന പേരിൽ ഒരു പ്രത്യേക സംഘടനയുടെ ആശയങ്ങളെ മഹത്വവൽക്കരിക്കാൻ നടത്തുന്ന ശ്രമം ആശങ്കാജനകമാണ്. യഥാർത്ഥ ദേശസ്നേഹം ഭരണഘടനയോടുള്ള പ്രതിബദ്ധതയിലൂടെയാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ അഘോഷവുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക പരിപാടിയിൽ ആർ.എസ്.എസുമായി ബന്ധപ്പെട്ട ഗണഗീതം ഉൾപ്പെടുത്തുന്നത് ഒട്ടും ശരിയല്ല. സർക്കാർ ഓഫീസിൽ സംഘടിപ്പിക്കുന്ന ഒരു ആഘോഷത്തിന്റെ ഭാഗമായി, ഒരു പ്രത്യേക രാഷ്ട്രീയ–ആശയധാരയുമായി ബന്ധപ്പെട്ട ഗാനത്തെ ഉൾപ്പെടുത്താനുള്ള ശ്രമം ഭരണഘടനാവിരുദ്ധമാണ് – എംപി വ്യക്തമാക്കി.ആകയാൽ ക്രിസ്തുമസ് പരിപാടിയിൽ ആർ.എസ്.എസ് ഗണഗീതം ആലപിക്കാനുള്ള അനുമതി നൽകരുതെന്ന അടിയന്തര നിർദേശം വകുപ്പ് അധികൃതർക്ക് നൽകണമെന്ന് കേന്ദ്രമന്ത്രിയോട് ഡോ. ജോൺ ബ്രിട്ടാസ് എംപി കത്തിൽ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button