News
കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിന പരിപാടികൾ നടന്നു

കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിന പരിപാടികൾ നടന്നു. വാർഡ് കൗൺസിലർ ശ്രീമതി ധന്യ അനിൽ ദേശീയപതാക ഉയർത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. പ്രദീപ്കുമാർ വി ജെ. ഷൈബി കെ കെ ,ആസാദ് സി.എസ് ,ഗീത ആർ.പിള്ള തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വോളൻ്റിയേഴ്സ് നരിയംപാറ അസീസി ആശ്രമത്തിൽ സന്ദർശനം നടത്തി. അവിടുത്തെ അന്തേവാസികളായ അമ്മമാർക്ക് മധുരം നൽകിയും കലാപരിപാടികൾ അവതരിപ്പിച്ചും റിപ്പബ്ലിക് ദിന ആഘോഷം ഗംഭീരമാക്കി. വോളണ്ടിയർ ലീഡർമാരായ ലക്ഷ്മി പ്രമോദ് ,അനന്തകൃഷ്ണൻ, അഭിറാം ടി. രതീഷ്, അനീന സാബു തുടങ്ങിയവർ നേതൃത്വം നൽകി.