dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ജമ്മു കശ്മീരിന് സമ്പൂർണ്ണ സംസ്ഥാന പദവി നൽകണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ജമ്മു കശ്മീരിൻ്റെ സമ്പൂർണ്ണ സംസ്ഥാനപദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കത്ത്. വർഷകാല പാർലമെൻറ് സമ്മേളനത്തിൽ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനുള്ള ബില്ല് കൊണ്ട് വരണമെന്നും കത്തിൽ രാഹുൽഗാന്ധി ആവശ്യപ്പെട്ടു. ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.കഴിഞ്ഞ അഞ്ചു വർഷമായി ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി നൽകണമെന്ന് ജനങ്ങൾ ആവശ്യപ്പെടുകയാണ്. ജനങ്ങളുടെ ഈ ആവശ്യം നിയമാനുസൃതവും ഭരണഘടനാപരമായ അവകാശവും ആണെന്നും രാഹുൽഗാന്ധി കത്തിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button