News
നിയന്ത്രണം വിട്ട സ്കൂൾ ബസ് മരത്തിലിടിച്ചു; 12 വിദ്യാർഥികൾക്ക് പരിക്ക്

തിരുവനന്തപുരം: ആര്യനാട് സ്കൂൾ ബസ് മരത്തിലിടിച്ച് 12 വിദ്യാർഥികൾക്ക് പരിക്ക്. കൈരളി വിദ്യാഭവൻ സ്കൂളിലെ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. വാഹനം തിരിയാനുള്ള ശ്രമത്തിനിടയിൽ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. വൈകിട്ട് 4.30ഓടെയാണ് അപകടം ഉണ്ടായത്. സ്കൂളിൽ നിന്ന് വീടുകളിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അപകടം. ആര്യനാട് കടുവാക്കുഴിയിൽ മുസ്ലീം പള്ളിക്ക് സമീപമുള്ള ഒരു മരത്തിൽ ബസ് ഇടിച്ച് നിൽക്കുകയായിരുന്നു. വിദ്യാർഥികളുടെ പരിക്ക് ഗുരുതരമല്ല. ഇവരെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.