dummy_ads1-01
dummy_ads1-01
previous arrow
next arrow
കേരളം

കേന്ദ്ര ബജറ്റ്; പ്രതീക്ഷയർപ്പിച്ച് കേരളത്തിലെ റബർ കർഷകർ

മുൻവർഷങ്ങളിൽ കാര്യമായ പരിഗണന ലഭിച്ചില്ലെങ്കിലും വീണ്ടും കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് കേരളത്തിലെ റബർ കർഷകർ. വില സ്ഥിരതയും സബ്സിസിഡിയും ആവശ്യപ്പെടുന്ന കർഷകർ ഇറക്കുമതി നിയന്ത്രിക്കാനുള്ള നടപടികളും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന്പ്രതീക്ഷിക്കുന്നുണ്ട്.റബറിന്റെ പ്രധാന ഉല്പാദന മേഖലയായ കേരളത്തിലെ കർഷകർ കഴിഞ്ഞ കുറേ നാളുകളായി വറുതീയിലൂടെയാണ് കടന്ന് പോകുന്നത്. വില സ്ഥിരതയില്ലാത്തതും വർധിച്ച് വരുന്ന ഉല്പാദന ചിലവുമാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. എന്നാൽ കഴിഞ്ഞ കേന്ദ്ര ബജറ്റിലടക്കം യാതൊരു പരിഗണനയും ഇവർക്ക് ലഭിച്ചില്ല. സബ്സിഡികൾ പോലും കുറഞ്ഞതോടെ പലരും കൃഷി ഉപേക്ഷിച്ചു. ഇത്തവണയെങ്കിലുംകേന്ദ്ര സർക്കാർ കണ്ണു തുറക്കുമോ എന്നാണ് ഇവർ ചോദിക്കുന്നത്.കഴിഞ്ഞ ബജറ്റിൽ റബർ ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് മാത്രമാണ് തുക വകയിരുത്തിയത്. ഇത് കർഷകരിലേക്ക് എത്തിയില്ലെന്നാണ് ഇവർ പറയുന്നത്. ഇറക്കുമതി നിയന്ത്രിക്കാനുള്ള നടപടികളടക്കം സ്വീകരിച്ച് റബർ മേഖലയെ താങ്ങി നിർത്താനുളള പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്.റബർ ആക്ട് അടക്കമുള്ള വിഷയങ്ങളിലും കേന്ദ്ര സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നും കർഷകർ ഉറ്റുനോക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത് എത്തി നിൽക്കുന്നതും കർഷകർക്ക് പ്രതീക്ഷ നല്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button