ജില്ലാ ഇന്‍ഫര്‍മേഷന്‍ നിയമസഭാ തെരഞ്ഞെടുപ്പ് : വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടന്നു

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും വി.വി പാറ്റ് യന്ത്രങ്ങളുടെയും ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് നിര്‍വഹിച്ചു. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് റാന്‍ഡമൈസേഷന്‍ നടന്നത്. ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവ നിയോജക മണ്ഡലത്തിന്റെ അടിസ്ഥാനത്തില്‍ റാന്‍ഡമൈസേഷന്‍ തെരഞ്ഞെടുത്തു. ഇ.വി.എം മാനേജ്‌മെന്റ് സിസ്റ്റം എന്ന സോഫ്റ്റ് വെയര്‍ മുഖേനയാണ് ഓരോ നിയോജകമണ്ഡലത്തിലേക്കുമുള്ള യന്ത്രങ്ങള്‍ തെരഞ്ഞെടുത്തത്. ഇവയില്‍നിന്ന് ഓരോ ബൂത്തിലേക്കുമുള്ള യന്ത്രങ്ങള്‍ രണ്ടാംഘട്ട റാന്‍ഡമൈസേഷനില്‍ നിര്‍ണയിക്കും. ഓരോ നിയോജക മണ്ഡലത്തിലേക്കും തെരഞ്ഞെടുത്ത വോട്ടിംഗ് യന്ത്രങ്ങളുടെ എണ്ണം ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്ന ക്രമത്തില്‍ദേവികുളം – 255,255,277ഉടുമ്പന്‍ചോല -239,239,259തൊടുപുഴ- 272,272,295ഇടുക്കി – 246,246,267പീരുമേട് – 266,266,288കളക്ടറുടെ ചേംബറില്‍ നടന്ന റാന്‍ഡമൈസേഷനില്‍ ജില്ലാ പൊലീസ് മേധാവി കെ. എം സാബു മാത്യു, പൊലീസ് നിരീക്ഷകന്‍ പവന്‍കുമാര്‍, പൊതു നിരീക്ഷകരായ ദീപ്തി ഉപ്പല്‍, ഹര്‍ഷദ്കുമാര്‍ ആര്‍. പട്ടേല്‍, സബ് കളക്ടര്‍ അനുപ് ഗാര്‍ഗ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഷീബാ മാത്യൂ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം 1: ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍



