News
കൊച്ചി ~ ധനുഷ്കോടി ദേശീയ പാതയിൽ അടിമാലിക്ക് സമീപം കെ.എസ്ആർടിസി റോഡിൽ നിന്നും തെന്നി നീങ്ങി അപകടം

അടിമാലി▪️ കൊച്ചി ~ ധനുഷ്കോടി ദേശീയ പാതയിൽ അടിമാലിക്ക് സമീപം കെ.എസ്ആർടിസി റോഡിൽ നിന്നും തെന്നി നീങ്ങി അപകടം. പളനിക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് കമ്പിലൈനിൽ വെച്ച് ബ്രേക്ക് ചവിട്ടിയപ്പോൾ തെന്നി നീങ്ങി പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ റോഡിൽ മഴ പെയ്ത് ചെളി നിറഞ്ഞതാണ് അപകട കാരണം. താഴ്ചയിലേക് പതിക്കാതെ സൈഡിൽ തങ്ങി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.



