dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെയും മൃതദേഹം കണ്ടെത്തി

കോട്ടയം: കോട്ടയം വിലങ്ങുപാറ മീനിച്ചിലാറ്റിൽ കാണാതായ വിദ്യാർഥികളിൽ രണ്ടാമത്തെ ആളുടേയും മൃതദേഹം കണ്ടെത്തി. ഇടുക്കി അടിമാലി സ്വദേശി അമലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പം കുളിക്കാനിറങ്ങിയിരുന്ന ആൽബിൻ ജോസഫിയുടെ മൃതദേഹം ഇന്നലത്തെ തിരച്ചിലിൽ അമ്പലക്കടവിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.കടവിന് 200 മീറ്റര്‍ മാറിയായിരുന്നു ഇന്നലെ ആൽബിന്റെ മൃതദേഹം ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടമുണ്ടായത്. സമീപത്തെ ഹോസ്റ്റലില്‍ ഇരുവരും ഇടയ്ക്കിടയ്ക്ക് ഇവിടെ കുളിക്കാന്‍ വരാറുണ്ടായിരുന്നുവെന്നാണ് വിവരംഇവ‍ർക്കൊപ്പം മറ്റ് രണ്ട് പേ‍‍ർ കൂടി ഉണ്ടായിരുന്നു. അപകടത്തിൽ അവ‍ർ നീന്തി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ആറ്റിലെ ജലനിരപ്പ് ഉയര്‍ന്ന് ശക്തമായ ഒഴുക്ക് രൂപപ്പെട്ടിരുന്നു. ഇതറിയാതെ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button