dummy_ads1-01
dummy_ads1-01
previous arrow
next arrow
Newsഇടുക്കികേരളം

ഡെങ്കിപ്പനി ജാഗ്രത: തൊടുപുഴയില്‍ ഹോട്ട്സ്പോട്ട്

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നിയന്ത്രണ പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ പരിസരപ്രദേശങ്ങളിലോ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ജില്ലാ സർവയലൻസ് ഓഫീസർ അറിയിച്ചു.

തൊടുപുഴ നഗരസഭയില ഒൻപതാം വാർഡ് കഴിഞ്ഞ ആഴ്ച ഹോട്ട്സ്പോട്ടായി കണ്ടെത്തി.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, വെള്ളം കെട്ടിനില്‍ക്കാൻ സാധ്യതയുള്ള വസ്തുക്കള്‍ നീക്കുക, ജലക്ഷാമം ഉള്ള സ്ഥലങ്ങളില്‍ വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങളില്‍ കൊതുക് വളരാൻ സാധ്യതയുള്ളതിനാല്‍ വെള്ളം മൂടിവച്ച്‌ ഉപയോഗിക്കുക, ഫ്രിഡ്ജിന്‍റെ പിന്നിലെ ടാങ്ക്, ഇൻഡോർ പ്ലാന്‍റ് , ഫ്ളഷ് ടാങ്ക്, കുപ്പി, പാട്ട, ചിരട്ട, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കളിപ്പാട്ടങ്ങള്‍, റബർ ടാപ്പിംഗ് ചിരട്ടകള്‍, വെള്ളം നിറച്ച അലങ്കാര കുപ്പികള്‍, ഉപയോഗ ശൂന്യമായ ടാങ്കുകള്‍, ടയറുകള്‍ തുടങ്ങിയവയില്‍ ഒരാഴ്ചയില്‍ കൂടുതല്‍ വെള്ളം കെട്ടി നില്‍ക്കുകയാണെങ്കില്‍ ഡെങ്കിപ്പനി പരത്തുന്ന കൊതുക് മുട്ടയിട്ടു വളരുന്ന സാഹചര്യമുണ്ടാകും. അതില്ലാതാക്കുകയോ ഒഴിവാക്കുകയോ ചെയ്യണം.എലിപ്പനി കേസുകള്‍ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലും പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. മലിനജലവുമായുള്ള സന്പർക്കം ഒഴിവാക്കുക, കൈകാലുകളില്‍ മുറിവുള്ളവർ മലിനജലവുമായി സന്പർക്കം വരാതെ സൂക്ഷിക്കുക, വ്യക്തി ശുചിത്വ സുരക്ഷകള്‍ സ്വീകരിക്കുക, വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവരും മൃഗപരിശീലകരും രോഗബാധയേല്‍ക്കാൻ സാധ്യത കൂടിയതിനാല്‍ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം പ്രതിരോധ മരുന്ന് കഴിക്കുകയും ചെയ്യണം.

ജലജന്യ രോഗമായ ഹെപ്പറ്റൈറ്റിസ് എ വ്യാപനം കുറയ്ക്കുന്നതിന് കർശനമായ ശുചിത്വം സ്വീകരിക്കേണ്ടത് നിർണായകമാണ്. രോഗബാധ തടയുന്നതിനായി സുരക്ഷിതമായ കുടിവെള്ളവും ശരിയായ മാലിന്യ നിർമാർജനവും ഉറപ്പുവരുത്തണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button