News
ശരീരത്ത് വന്നിടിച്ച കാട്ടുപന്നി കാൽമുട്ട് കടിച്ചെടുത്തു; കായംകുളത്ത് 65-കാരന് പരിക്ക്

ആലപ്പുഴ : ആലപ്പുഴ കായംകുളത്ത് കാട്ടുപന്നി ആക്രമണത്തിൽ 65 കാരന് പരിക്ക്. കായംകുളം ചേരാവള്ളി വലിയവീട്ടിൽ ശശികുമാറിനാണ് പരിക്കേറ്റത്. രാവിലെ വീടിന്റെ സിറ്റൗട്ടിൽ ഇരിക്കെ കാട്ടുപന്നി അക്രമിക്കുകയായിരുന്നു. ആദ്യം ശരീരത്ത് വന്നിടിച്ച കാട്ടുപന്നി പിന്നീട് ശശിയുടെ കാലിന്റെ മുട്ടിൽ കടിക്കുകയായിരുന്നു. പരിക്കേറ്റ ശശികുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.