News
ഓണാഘോഷത്തിൽ ‘മധുരിക്കും ഓർമകളെ പാടി’, വീട്ടിലെത്തി കുഴഞ്ഞുവീണ് പൊലീസ് ഓഫിസർ മരിച്ചു

കോട്ടയം പൊലീസ് സ്‌റ്റേഷനിലെ ഓണാഘോഷ പരിപാടിയിൽ സജീവമായി പങ്കെടുക്കുകയും പാട്ടു പാടുകയും ചെയ്ത സിവിൽ പൊലീസ് ഓഫിസർ വീട്ടിലെത്തി കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം ഈസ്‌റ്റ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ പുതുശ്ശേരിച്ചിറ സതീഷ് ചന്ദ്രൻ ആണ് മരിച്ചത്. ഇന്നലെ (02) സ്റ്റേഷനിൽ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം വീട്ടിൽ പോകുകയും രാത്രി പത്തുമണിയോടെ ശാരീരിക അസ്വസ്‌ഥത അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.തുടർന്ന് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഹ്യദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.



