തൊടുപുഴ ബ്ലോക്കില്‍ മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്റര്‍ പദ്ധതിക്ക് തുടക്കം

തൊടുപുഴ: സ്‌ത്രീ ശാക്‌തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായ കുടുംബശ്രീ യുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച്, ദാരിദ്ര്യ ലഘൂകരണവും സാമ്ബത്തിക ശാക്‌തീകരണവും ലക്ഷ്യമിട്ട് തൊടുപുഴ ബ്ലോക്കില്‍ മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്റര്‍ പദ്ധതിക്ക് തുടക്കമായി.മുനിസിപ്പല്‍ ചെയര്‍പഴ്‌സണ്‍ സബീന ബിഞ്ചു പദ്ധതിയുടെ ബ്ലോക്ക് തല ഉദ്‌ഘാടനം നിര്‍വഹിച്ചു.തൊടുപുഴ ബ്ലോക്കിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ സഹായത്തോടെ പ്രാദേശിക സാധ്യതകള്‍ മനസ്സിലാക്കി സൂക്ഷ്‌മസംരംഭങ്ങള്‍ ആരംഭിക്കുകയും, നിലവിലുള്ള സംരംഭങ്ങളെ സുസ്‌ഥിരമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആധുനിക വിവര സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വൈവിധ്യമാര്‍ന്ന തൊഴില്‍മേഖലകളിലേക്ക് കുടുംബശ്രീ സംരംഭകരെ നയിക്കാനും സ്‌ത്രീകള്‍ക്ക് അറിവും വൈദഗ്‌ധ്യവും നേടാനും ലക്ഷ്യമിടുന്നു.ഷിബു ജി. (എ.ഡി.എം.സി. കുടുംബശ്രീ ജില്ലാ മിഷന്‍ ഇടുക്കി) അധ്യക്ഷത വഹിച്ചു. ജില്ല പ്രോഗ്രാം മാനേജര്‍ അരുണ്‍ വി. എ പദ്ധതി വിശദീകരണം നടത്തി. ഉദ്‌ഘാടന ചടങ്ങില്‍ സുഷമ ജോയി, ദേവസേനന്‍ ജി.എസ്, ശ്രീജ രാജീവ്, ഏലിയാമ്മ ജോണ്‍സണ്‍, ബീന വിനോദ്, ജിന്‍സി വര്‍ഗീസ്, സരസ്വതി പി.ജി, സുനിത സനില്‍, സുനിത സനില്‍ എന്നിവര്‍ പ്രസംഗിച്ചു.