dummy_ads1-01
dummy_ads1-01
previous arrow
next arrow
ഇടുക്കി

തേക്കടിയില്‍ റോഡ്‌ മുറിച്ചുകടന്ന്‌ കാട്ടാനക്കൂട്ടം

തേക്കടിയില്‍ പെരിയാര്‍ ഹൗസിന്‌ സമീപം കാട്ടാനക്കൂട്ടം ഇറങ്ങി. റോഡില്‍ കാട്ടാനക്കൂട്ടത്തിന്‌ മുന്നില്‍നിന്നും തലനാരിഴയ്‌ക്കാണ്‌ കെ.ടി.ഡി.സി.

ജീവനക്കാരനായ വെള്ളിവേലന്‍ രക്ഷപ്പെട്ടത്‌.ഇന്നലെ കുമളിയില്‍നിന്നും തേക്കടിക്ക്‌ പോകുന്ന വഴിയില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിനുള്ളിലാണ്‌ സംഭവം. പെരിയാര്‍ ഹൗസ്‌ ഹോട്ടലിനു സമീപമുള്ള ആനതാരയിലുടെ സ്‌ഥിരമായി ആനകള്‍ റോഡ്‌ കുറുകെ കടക്കാറുള്ളതാണ്‌. ഇത്തരത്തില്‍ ഇന്നലെ ആനകള്‍ റോഡ്‌ കുറുകെ കടക്കുന്ന സമയത്താണ്‌ കെ.റ്റി.ഡി.സി ജീവനക്കാരനായ വെള്ളി വേല്‍ സ്‌കൂട്ടറില്‍ ആ വഴി എത്തിയത്‌. കാട്ടാന കൂട്ടത്തെ കണ്ട ഇദ്ദേഹം സ്‌കൂട്ടര്‍ നിര്‍ത്തി. ആനകള്‍ നിലയുറപ്പിക്കുകയും ചിം വിളിക്കുകയും ചെയ്‌തതിനെത്തുടര്‍ന്ന്‌ വള്ളിവേലന്‍ പിന്തിരിഞ്ഞു ഓടുകയായിരുന്നു.എന്നാല്‍ കാട്ടാനക്കൂട്ടം ഇദ്ദേഹത്തെ ഉപദ്രവിക്കാതെ റോഡ്‌ മുറിച്ച്‌ കടന്ന്‌ കാടിന്റെ ഉള്ളിലേക്ക്‌ പോകുകയും ചെയ്‌തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button