ഇതിഹാസങ്ങൾക്ക് വഴിയൊരുക്കെടാ..! ഓസ്‌ട്രേലിയക്കെതിരെയുള്ള സ്‌ക്വാഡ് ഇന്ന് പ്രഖ്യാപിച്ചേക്കും;റിപ്പോർട്ട്

കെഎൽ രാഹുലിനൊപ്പം സഞ്ജു സാംസൺ ഏകദിനത്തിൽ രണ്ടാം വിക്കറ്റ് കീപ്പറായി കളിച്ചേക്കുംഒക്ടോബർ 19ന് ആരംഭിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിഹാസ താരങ്ങളായ വിരാട് കോഹ്ലി, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ ടീമിലേക്ക് തിരിച്ചെത്തിയേക്കും. 2025 ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ആദ്യമായാണ് ഇന്ത്യക്ക് വേണ്ടി വിരാടും രോഹിത്തും കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്.സെലക്ടർമാർ ഇന്ന് ടീമിനെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇന്ന് ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മത്സരത്തിന്റെ റിസൽട്ട് വന്നാൽ മാത്രമായിരിക്കും ടീമിനെ പുറത്തുവിടുക. മൂന്ന് ഏകദിനവുും അഞ്ച് ടി-20 മത്സരങ്ങളുമായി ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിൽ കളിക്കുക. താരങ്ങളുടെ ഫിറ്റ്‌നസ് പരിഗണിച്ചാണ് ടീമിനെ തിരഞ്ഞെടുക്കുന്നത് എന്ന് സെലക്ടർമാരിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.



