ഉപയോഗശൂന്യമായി കിടന്നിരുന്ന ടോയ്ലറ്റ് നവീകരിച്ചു

പീരുമേട്: സിവില്‍ സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്കായി നിർമ്മിച്ചു നല്‍കിയ ടോയ്ലറ്റ് കോംപ്ലക്സ് മാസങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നുകൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താൻ കഴിയാതെ ഈ ടോയ്ലറ്റ് ഇവിടെഎത്തുന്ന ജനങ്ങള്‍ക്ക് ഉപയോഗിക്കാൻ കഴിയാതിരിക്കുകയായിരുന്നു.ഇതോടെ പീരുമേട് സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഇവിടെഎത്തുന്നവർക്ക് അത്യാവശ്യഘട്ടങ്ങളില്‍ വലിയ പ്രതിസന്ധിയാണ് നേരിട്ടിരുന്നത്. ഇപ്പോള്‍ ഈ ടോയ്ലറ്റ് കോംപ്ലക്സ് നവീകരിച്ച് നാട്ടുകാർക്ക് നല്‍കി.പൊതുമരാമത്ത് ബില്‍ഡിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികള്‍ പൂർത്തീകരിച്ച് ടോയ്ലറ്റ് തുറന്നു നല്‍കിയിരിക്കുന്നത്. വെള്ളം ഉള്‍പ്പെടെയുള്ള എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതോടെ നാളുകളായുള്ള പൊതു ജനങ്ങളുടെ ആവശ്യത്തിനാണ് ഇതോടെ പരിഹാരം കാണുന്നത്.