dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നടി വീണാ നായർ 20-20 യിൽ ചേർന്നു, ഏറ്റുമാനൂരിൽ മത്സരിക്കും

നടി വീണാ നായർ 20-20 യിൽ ചേർന്നു. ഏറ്റുമാനൂരിൽ മത്സരിക്കുമെന്ന് സാബു എം. ജേക്കബ്. എറണാകുളത്ത് 9 മണ്ഡലങ്ങളിൽ 20-20 മത്സരിക്കും. നടി വീണ നായർ ഏറ്റുമാനൂരിൽ 20-20 സ്ഥാനാർത്ഥിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.നല്ല മാറ്റത്തിന് ഒപ്പം ഞാനും നിൽക്കുന്നു. 2007ൽ സ്വാതി തിരുനാൾ കോളേജ് യൂണിയൻ എസ് എഫ് ഐ ചെയർപേഴ്സൺ ആയിരുന്നുവെന്ന് വീണാ നായർ പറഞ്ഞു. അങ്കമാലിയിൽ റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പ്രോമി കുര്യാക്കോസ് സ്ഥാനാർഥിയാകും. തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായർ മത്സരിക്കും. ഒരു മകളെ പോലെ തൃപ്പൂണിത്തുറയ്ക്കൊപ്പം ഉണ്ടാകും. ആദ്യമായിട്ടാണ് രാഷ്ട്രീയത്തിൽ. അച്ഛൻ്റെ ആഗ്രഹമാണെന്നും അഞ്ജലി നായർ പറഞ്ഞു. പെരുമ്പാവൂരിൽ 20- 20 സ്ഥാനാർത്ഥി നടി ലക്ഷ്മിപ്രിയ.താന്‍ ഒരാളെയും പറഞ്ഞ് പറ്റിക്കില്ലെന്ന് തൃക്കാക്കരയിലെ വോട്ടര്‍മാരോട് ട്വന്‍റി 20 സ്ഥാനാര്‍ഥി അഖില്‍ മാരാര്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ തന്നെ പിടിച്ചു നിര്‍ത്തി അടിച്ചോളു എന്നും അഖില്‍ മാരാര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഖില്‍ മാരാരുടെ പ്രതികരണം. മത്സരിക്കുന്നത് ജനങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാനാണ്. രാജീവ് ചന്ദ്രശേഖര്‍ നയിക്കുന്ന മുന്നണിക്കൊപ്പമാണ് നില്‍ക്കേണ്ടത്. സെലിബ്രിറ്റികള്‍ക്ക് നാട്ടില്‍ ഒരു വിലയും ഇല്ലെന്നും തന്‍റെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉപയോഗിച്ച് വോട്ട് പിടിക്കില്ലെന്നും അഖില്‍ അറിയിച്ചു.നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളിലാണ് എൻഡിഎയുടെ ഭാഗമായ ട്വന്‍റി 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ബിജെപിയും ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 47 സ്ഥാനാർത്ഥികളെയാണ് ബിജെപി ആ​ദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button