dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നിധി കുഴിച്ചെടുക്കാൻ എത്തി; കാസർകോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

കാസർകോട്: കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ അഞ്ചംഗ സംഘം പിടിയിലായതായി റിപ്പോർട്ട്. മൊഗ്രാൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുജീബ് അടക്കമുള്ളവരാണ് പൊലീസിന്റെ പിടിയിലായത് എന്നാണ് ലഭിക്കുന്ന വിവരം. കോട്ടയിലെ വെള്ളമില്ലാത്ത കിണറിന് അകത്താണ് അഞ്ചംഗ സംഘം കുഴിക്കാൻ തുടങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് ശബ്ദം കേട്ട് സമീപവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവരെ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button