News
പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഭയന്ന് എംഎസ്ഡബ്ല്യൂ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

കൊച്ചി: പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഭയന്ന് എംഎസ്ഡബ്ല്യൂ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. പെരുമ്പാവൂര്‍ ഒക്കല്‍ ചേലാമറ്റം പിലപ്പിളളി വീട്ടില്‍ അക്ഷയയാണ് (23) തൂങ്ങിമരിച്ചത്. തിങ്കളാഴ്ച്ച നടന്ന പരീക്ഷയില്‍ പഠിച്ച കാര്യങ്ങള്‍ കൃത്യമായി എഴുതാന്‍ കഴിഞ്ഞില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം.ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)